ജില്ലാ സാക്ഷരതാ മിഷൻ ജില്ലയിൽ 19625 ചരിത്രരേഖകൾ സർവേയിലൂടെ കണ്ടെത്തി



  കൽപ്പറ്റ ജില്ലാസാക്ഷരതാ മിഷൻ പുരാരേഖാവകുപ്പുമായി ചേർന്ന് തുല്യതാ പഠിതാക്കളെ ഉപയോഗിച്ച് നടത്തിയ ചരിത്രരേഖാ സർവേയിലൂടെ 19625 അതിപുരാതന ചരിത്രരേഖകൾ കണ്ടെത്തി. നൂറിൽപ്പരം വർഷം പഴക്കമുള്ള 1431 താളിയോലകൾ, 351 ജാതകം, 141 ഗ്രന്ഥങ്ങൾ, 36 വിഷചികിത്സാ രീതികൾ, 71 ആയുർവേദ സൂചികകൾ, 49 മന്ത്രങ്ങൾ, 281 മതഗ്രന്ഥങ്ങൾ എന്നിവയുടെ രേഖകളാണ് കണ്ടെത്തിയത്. 500 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 2 ഗ്രന്ഥങ്ങളും കണ്ടെത്തിയിട്ടുണ്ട്. 100 വർഷത്തിന് മുമ്പുള്ള 100 പത്രങ്ങളും, 90 വർഷം പഴക്കമുള്ള അതിരുകല്ല്, 250 വർഷം പഴക്കമുള്ള സേറ്, 300 വർഷം പഴക്കമുള്ള ഓട്, 200 വർഷം പഴക്കമുള്ള തൂക്ക്വിളക്ക്, 120 വർഷം പഴക്കമുള്ള ചാരുകസേര, 100 വർഷം പഴക്കമുള്ള റാന്തൽ, 80 വർഷം പഴക്കമുള്ള മുത്താറികല്ല്, 78 വർഷം പഴക്കമുള്ള ഗ്രാമഫോൺ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. അമൂല്യവസ്തുക്കൾ കൈവശമുള്ള വ്യക്തികളുടെ വിവരങ്ങളും സാക്ഷരതാ മിഷൻ ശേഖരിച്ചിട്ടുണ്ട്. സാക്ഷരതാ മിഷൻ നടത്തുന്ന തുല്യതാ കോഴ്സുകളിലെ പഠിതാക്കളുടെ പഠനപ്രവർത്തനത്തിന്റെ ഭാഗമായാണ് സർവേ വിവരം ശേഖരിച്ചത്. Read on deshabhimani.com

Related News