ലോകടൂറിസം വിജ്ഞാനകോശം തയ്യാറാക്കാന്‍ മലയാളിയുംകൊച്ചി > ലോകത്തിലെ ഏറ്റവും സുന്ദരമായ പത്ത് സ്വര്‍ഗഭൂമികളില്‍ ഒന്നാണ് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളം. ഒരു വ്യക്തി ജീവിതത്തില്‍ നിര്‍ബന്ധമായും കാണേണ്ട 50 സ്ഥലങ്ങളിലൊന്നുമായും കേരളം കണക്കാക്കപ്പെടുന്നു. ടൂറിസം മേഖലയില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കിയ കേരളം ഇപ്പോള്‍ ടൂറിസം അക്കാദമിക് രംഗത്തും സാന്നിധ്യം അറിയിച്ച് ശ്രദ്ധേേനടുകയാണ്. ലോകടൂറിസം വിജ്ഞാനകോശം തയ്യാറാക്കുമ്പോള്‍ അതില്‍ മലയാളിയും ഇടം നേടിക്കഴിഞ്ഞു. വയനാട് പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് തലവനും ടൂറിസം ഗവേഷകനുമായ എം ആര്‍ ദിലീപാണ് വിജ്ഞാനകോശം തയ്യാറാക്കുന്നതില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഏഷ്യ പസഫിക് ജേര്‍ണല്‍ ഓഫ് ടൂറിസം റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കിയാണ് ഡോ. ദിലീപിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. വിജ്ഞാനകോശം കൂടുതല്‍ ഗവേഷണം മുന്‍നിര്‍ത്തിയുള്ളതാണെന്നും പ്രധാനപ്പെട്ട ടൂറിസം വിഷയങ്ങളെ സംബന്ധിച്ച് ആധികാരികമായ നിര്‍വചനം നല്‍കുകയാണ് ലക്ഷ്യമെന്നും ദിലീപ് പറയുന്നു. 1100 പേജുകളിലധിമുള്ള പുസ്‌തകത്തില്‍ വ്യത്യസ്‌തങ്ങളായ സ്ഥലങ്ങളും വിവരണങ്ങളും എല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. യാത്രാ, ടൂറിസം, ഹോസ്‌പിറ്റാലിറ്റി തുടങ്ങി 700ഓളം അനുബന്ധമേഖലകളും പുസ്‌തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.   Read on deshabhimani.com

Related News