ജിഷ്ണു പ്രണോയിയുടെ ചരമവാര്‍ഷികം ആചരിക്കുന്നതില്‍ തെറ്റില്ല: ഹൈക്കോടതികൊച്ചി > പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ചരമവാര്‍ഷികം വിദ്യാര്‍ഥികള്‍ ആചരിക്കുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. ക്യാമ്പസിനുപുറത്ത് സമാധാനപരമായി ചരമവാര്‍ഷികം ആചരിക്കുന്നത് തടയാനാകില്ലെന്നും ജസ്റ്റിസുമാരായ കെ വിനോദ്ചന്ദ്രന്‍, അശോക് മേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കോളേജ് കവാടത്തില്‍നിന്ന് 100 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ ചരമവാര്‍ഷികം ആചരിക്കുന്നത് തടയണമെന്ന മാനേജ്മെന്റിന്റെ ആവശ്യം കോടതി തള്ളി.  ചരമവാര്‍ഷികാചരണത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സംരക്ഷണം തേടി മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ചരമവാര്‍ഷികത്തിന് കോളേജ് ക്യാമ്പസില്‍ പ്രവേശിക്കുന്നത് സംഘര്‍ഷത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രസ്റ്റ് സെക്രട്ടറി ഡോ. പി കൃഷ്ണകുമാറാണ് കോടതിയെ സമീപിച്ചത്. ക്യാമ്പസിനുള്ളില്‍ ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പങ്കെടുത്ത് ചരമവാര്‍ഷികം നടത്താന്‍ പ്രിന്‍സിപ്പല്‍ അനുമതി നിരസിച്ചതായി മാനേജ്മെന്റ് ബോധിപ്പിച്ചു.  ചരമവാര്‍ഷികം വിദ്യാര്‍ഥികള്‍ ആചരിക്കുന്നത് പൊലീസ് തടയരുതെന്ന് കോടതി നിര്‍ദേശിച്ചു. പൊലീസ് നിലപാട് വിശദീകരിക്കുന്നതിനായി കേസ് മാറ്റി.   Read on deshabhimani.com

Related News