അടുത്ത രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്തെ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത



തിരുവനന്തപുരം > സംസ്ഥാനത്ത്  ഒന്നോ രണ്ടോ സ്ഥലങ്ങളില്‍  ആഗസ്റ്റ് 27,28 തിയതികളില്‍ ശക്തമായ (7 - 11 സെന്റി മിറ്റര്‍ /24 മണിക്കൂര്‍) മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍  ജില്ലകളിലും, കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളില്‍ ശക്തമായ മഴയും  തൃശൂര്‍, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലും  ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളുടെ മലയോര മേഖലയില്‍ ഇടത്തരം മഴയും  ലഭിക്കുവാനാണ് സാധ്യത. പൊതുവില്‍ കേരളത്തില്‍ വ്യാപകമായ മഴയുടെ സാധ്യതയും കാണുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.   Read on deshabhimani.com

Related News