ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരേയും എബിവിപി ആക്രോശം; റാലിയില്‍ പങ്കെടുക്കാനെത്തിയവര്‍ മോശം ഭാഷയില്‍ സംസാരിച്ചതായി ആരോപണംതിരുവനന്തപുരം > ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനേയും വെറുതെ വിടാതെ എബിവിപി പ്രവര്‍ത്തകര്‍. പട്ടാപ്പകലാണ് തലസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ എബിവിപി പ്രവര്‍ത്തകര്‍ അപമാനിക്കാന്‍ ശ്രമിച്ചത്. ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്ത ശേഷം തിരികെ വരുന്ന വഴി തിരുവനന്തപുരം എംഎല്‍എ ഹോസ്‌റ്റലിന് സമീപമാണ് ഇവര്‍ക്ക്‌ ദുരനുഭവം ഉണ്ടായത്. വാഹനത്തില്‍ വന്ന ഇവര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെ എബിവിപി പ്രവര്‍ത്തകര്‍ മോശമായ ഭാഷയില്‍ സംസാരിക്കുകയായിരുന്നു.   ട്രാന്‍സ്‌ജെന്‍ഡര്‍ ആക്‌റ്റിവിസ്‌റ്റും അവതാരികയുമായ ഡിവൈഎഫ്‌ഐ പിഎംജി യൂണിറ്റ് സെക്രട്ടറി ശ്യാമ എസ് പ്രഭയ്‌ക്കും സുഹൃത്തുക്കള്‍ക്കും നേരെയാണ് അധിക്ഷേപം ഉണ്ടായത്. കേരള യൂണിവേഴ്‌സിറ്റി ഓഫീസിന് മുന്നില്‍ വെച്ചാണ്‌ അപമാനിക്കാന്‍ ശ്രമം. ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി മഹത്തായ തീരുമാനങ്ങള്‍ സംസ്ഥാനത്തുണ്ടാകുമ്പോള്‍ ഇത്തരം പ്രതികരണങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ഇവര്‍ പറയുന്നു. എബിവിപിയുടെ റാലിക്കായി ഉത്തരേന്ത്യയില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചവരില്‍ പല പ്രവര്‍ത്തകരും ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്‌തത് നേരത്തെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. ജനറല്‍ കംപാര്‍ട്ടുമെന്റില്‍ മറ്റ് യാത്രക്കാരെ കടത്തിവിടാതെ നടത്തിയ ഗുണ്ടായിസവും ജനങ്ങളുടെ വലിയ പ്രതിഷേധത്തിന് കാരണമായി. ഇതിനുപിന്നാലെയാണ് ഭിന്നലിംഗക്കാര്‍ക്കെതിരേയും അപമാനശ്രമം ഉണ്ടായത്. റെയില്‍വേ സ്‌റ്റേഷനില്‍ എബിവിപി പ്രവര്‍ത്തകര്‍ എത്തിച്ചേരുമ്പോള്‍ സ്വാഗതം ചെയ്‌ത് അനൗണ്‍സ്‌മെന്റ് നടത്തിയ റെയില്‍വേയുടെ നടപടിയും വെള്ളിയാഴ്ച പ്രതിഷേധത്തിനിടയാക്കിയിരുന്നു   Read on deshabhimani.com

Related News