ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അപമാനിച്ച എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണം: ഡിവൈഎഫ്‌ഐതിരുവനന്തപുരം > ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അപമാനിച്ച എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ. തിരുവനന്തപുരത്ത് നടന്ന എ.ബി.വി.പി റാലിക്ക് പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകരാണ്‌ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അധിക്ഷേപിക്കാനും കൈയേറ്റം ചെയ്യാനും ശ്രമം നടത്തിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്‌ടിവിസ്‌റ്റും അവതാരികയുമായ ഡി.വൈ.എഫ്.ഐ പി.എം.ജി യൂണിറ്റ് സെക്രട്ടറി ശ്യാമ.എസ്.പ്രഭയ്‌ക്കും സുഹൃത്തുക്കള്‍ക്കും നേരെയാണ് ശനിയാഴ്‌ച പകല്‍ കേരള യൂണിവേഴ്‌സിറ്റി ഓഫീസിന് മുന്നില്‍ വച്ച് അപമാനശ്രമം ഉണ്ടായത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്ളവരോടുള്ള സംഘപരിവാറുകാരുടെ മനോഭാവമാണിതിലൂടെ വ്യക്തമാവുന്നത്. ഇത്തരം പിന്തിരിപ്പന്‍ ചിന്താഗതി  വെച്ചുപുലര്‍ത്തുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.   Read on deshabhimani.com

Related News