പൊലീസ് അന്വേഷണം തൃപ്തികരം; അഭിമന്യുവിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും: പി രാജീവ്



കൊച്ചി > അഭിമന്യു കൊലക്കേസില്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ്. അറസ്റ്റ് വൈകുന്നതില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും യഥാര്‍ഥ പ്രതികളെ ഉടന്‍ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും പി രാജീവ് കൊച്ചിയില്‍ പറഞ്ഞു.  ശരിയായ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യണം എന്നതാണ് സിപിഐ എമ്മിന്റെ നിലപാട്. അഭിമന്യുവിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും പി രാജീവ് പറഞ്ഞു   Read on deshabhimani.com

Related News