സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 18 തസ്തികകളില്‍ PSC വിജ്ഞാപനം ഉടന്‍



തിരുവനന്തപുരം > സെക്രട്ടറിയറ്റ് അസിസ്റ്റന്റടക്കം 18  തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കാന്‍ PSC യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം അടുത്തദിവസം പുറത്തിറങ്ങും. സെക്രട്ടറിയറ്റ്, പിഎസ്സി, അഡ്വക്കറ്റ് ജനറല്‍ ഓഫീസ് (എറണാകുളം), ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്മെന്റ്, വിജിലന്‍സ് ട്രിബ്യൂണല്‍ ഓഫീസ്, സ്പെഷ്യല്‍ ജഡ്ജി ആന്‍ഡ് എന്‍ക്വയറി കമീഷണര്‍ ഓഫീസ് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ്, ഓഡിറ്റര്‍ (നേരിട്ടും താഴ്ന്ന ശമ്പളനിരക്കിലുള്ള ഉദ്യോഗസ്ഥരില്‍നിന്ന് തസ്തികമാറ്റം വഴിയും) തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിക്കുക. വനം വകുപ്പില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, കേരള ലെജിസ്ളേച്ചര്‍ സെക്രട്ടറിയറ്റില്‍ റീഡര്‍ ഗ്രേഡ്-2 എന്നീ തസ്തികയിലേക്കും അപേക്ഷ ക്ഷണിക്കും. ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പുകളില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ)/ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ), ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പുകളില്‍ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ)/അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ). വ്യാവസായിക പരിശീലനവകുപ്പില്‍ ഇലക്ട്രോണിക് മെക്കാനിക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, മെഷിനിസ്റ്റ്, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടറിയല്‍ അസിസ്റ്റന്റ്- ഇംഗ്ളീഷ്, ടര്‍ണര്‍ എന്നീ ട്രേഡുകളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍, സൈനിക ക്ഷേമവകുപ്പില്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ (ജില്ലാതലം- തിരുവനന്തപുരം, കോട്ടയം, പാലക്കാട്), മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ്-2 (പട്ടികവര്‍ഗക്കാര്‍ക്കുമാത്രം), കോളേജ് വിദ്യാഭ്യാസവകുപ്പില്‍ ലക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്സ് (എന്‍സിഎ- എസ്സി), ജിസിഡിഎയില്‍ ടൌണ്‍ പ്ളാനിങ് ഓഫീസര്‍ (എന്‍സിഎ- ഈഴവ/തിയ്യ/ബില്ലവ), ആരോഗ്യവകുപ്പ്/മുനിസിപ്പല്‍ കോമണ്‍ സര്‍വീസസില്‍ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ്-2 (എന്‍സിഎ- കണ്ണൂര്‍ -എസ്ഐയുസി നാടാര്‍, പാലക്കാട്- ഹിന്ദു നാടാര്‍), സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് വകുപ്പില്‍ അറ്റന്‍ഡര്‍ (പ്ളേറ്റ് ഗ്രെയിനിങ്- തിരുവനന്തപുരം- എന്‍സിഎ- എസ്സി) എന്നീ തസ്തികകളിലേക്കും അപേക്ഷ ക്ഷണിക്കും.   ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും 1.    ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍ -ഒന്നാം എന്‍.സി.എ. - ഒ.എക്സ്. (490/2016) 2.    ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസസ് വകുപ്പില്‍ ഫയര്‍മാന്‍ ട്രെയിനീ -പട്ടികവര്‍ഗക്കാര്‍ക്കു മാത്രം (359/2016) 3.    കോഴിക്കോട് ജില്ലയില്‍ ഹോമിയോ വകുപ്പില്‍ നഴ്സ് ഗ്രേഡ്-2 (ഹോമിയോ) രാം എന്‍.സി.എ. - എല്‍.സി. (176/2017) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും 1.    ഹാന്‍ടെക്സില്‍ വീവിങ് മാസ്റ്റര്‍ (ജനറല്‍ കാറ്റഗറി -21/2016, സൊസൈറ്റി കാറ്റഗറി - 22/2016). റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും 1.    തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 (424/2013) പ്രായോഗിക പരീക്ഷ നടത്തും 1.    മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ റോളര്‍ ഡ്രൈവര്‍ ഗ്രേഡ്-2 (511/2015) ഇന്റര്‍വ്യൂ നടത്തും 1.    ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (രണ്ടാം എന്‍.സി.എ. - എസ്.ടി) - 498/2016 2.    ആരോഗ്യ വകുപ്പില്‍ ഡെന്റല്‍ ഹൈജിനിസ്റ്റ് -ആറാം എന്‍.സി.എ. - എല്‍.സി.(47/2017), ഒന്നാം എന്‍.സി.എ. - എല്‍.സി./എ.ഐ.(52/2017) 3.    കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്സ് -നാലാം എന്‍.സി.എ. - എസ്.സി. (231/2017) 4.    സോയില്‍ സര്‍വേ ആന്റ് സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പില്‍ സോയില്‍ സര്‍വേ ഓഫീസര്‍ /റിസര്‍ച്ച് അസിസ്റ്റന്റ് /ടെക്നിക്കല്‍ അസിസ്റ്റന്റ്/കാര്‍ട്ടോഗ്രാഫര്‍ (165/2017) ഓണ്‍ലൈന്‍ പരീക്ഷ നടത്തും 1.    സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് -ഒന്നാം എന്‍.സി.എ. - ഈഴവ/തിയ്യ/ബില്ലവ (235/2017) മറ്റു തീരുമാനങ്ങള്‍ 1.    ട്രിഡയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്കുള്ള ഒരൊഴിവ് പൊതുമരാമത്ത്/ജലസേചന വകുപ്പില്‍ ഇതേ തസ്തികയ്ക്കായി  നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് സമ്മതപത്രം വാങ്ങി നികത്തും. 2.    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കാത്ത് ലാബ് ടെക്നീഷ്യന്‍ (410/2017)  വിജ്ഞാപനം സംബന്ധിച്ച തുടര്‍ നടപടികള്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തിവയ്ക്കും.  സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച യോഗ്യതാഭേദഗതി അംഗീകരിച്ചു. 3.    സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സറ്റുഡിയോ അറ്റന്‍ഡര്‍ തസ്തികയുടെ സ്പെഷ്യല്‍ റൂള്‍ പ്രകാരമുള്ള യോഗ്യതകളിലെ പ്രവൃത്തി പരിചയം ഒഴിവാക്കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടും. 4.    ജയില്‍ വകുപ്പില്‍ വാര്‍ഡന്‍ തസ്തികയിലേക്ക് മൂന്ന് യൂണിറ്റ് അടിസ്ഥാനത്തില്‍ നിയമനം നടത്തിയിരുന്നത് ഇപ്പോള്‍ സംസ്ഥാനതലത്തിലാക്കിയതിനാല്‍ ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ എന്നീ തസ്തികകള്‍ക്ക് യൂണിറ്റ് അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം സംസ്ഥാനതലത്തിലാക്കും.         Read on deshabhimani.com

Related News