സിഐഎസ്എഫ് ഫയര്‍കേഡറില്‍ കോണ്‍സ്റ്റബിള്‍സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റിഫോഴ്സ് (സിഐഎസ്എഫ്) ഫയര്‍കേഡറില്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. നിയമനം ആദ്യം താല്‍ക്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തും. വിവിധ സംസ്ഥാനങ്ങളിലായി ആകെ 487 ഒഴിവുണ്ട്. 155 ഒഴിവ് ആന്ധ്രപ്രദേശ്, ബിഹാര്‍, ഛത്തിസ്ഗഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍  സംസ്ഥാനങ്ങളിലെ നക്സല്‍ബാധിത പ്രദേശങ്ങളില്‍നിന്നുള്ള യുവാക്കള്‍ക്കായി നീക്കിവച്ചതാണ്. കേരളത്തില്‍ എട്ട് ഒഴിവുണ്ട്. ആന്ധ്രപ്രദേശ്-12, അരുണാചല്‍പ്രദേശ്-04, അസം-28, ബിഹാര്‍-24, ഛത്തിസ്ഗഡ്-06, ഡല്‍ഹി-04, ഗുജറാത്ത്-15, ഹരിയാന-06, ഹിമാചല്‍-02, ജമ്മു ആന്‍ഡ് കശ്മീര്‍-12, ജാര്‍ഖണ്ഡ്-08, കര്‍ണാടക-16, മധ്യപ്രദേശ്-18, മഹാരാഷ്ട്ര-26, മണിപ്പൂര്‍-03, മേഘാലയ-03, മിസോറാം-01, നാഗാലാന്‍ഡ്-01 ഒഡിഷ-10, പഞ്ചാബ്-07, രാജസ്ഥാന്‍-17, തമിഴ്നാട്-17, തെലങ്കാന-09, ത്രിപുര-04, ഉത്തര്‍പ്രദേശ്-48, ഉത്തരാഖണ്ഡ്-02, പശ്ചിമബംഗാള്‍-21 എന്നിങ്ങനെ 332 ഒഴിവാണുള്ളത്. ശാരീരികക്ഷമത, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യോഗ്യത: സയന്‍സ് വിഷയം പഠിച്ച് പ്ളസ്ടു അല്ലെങ്കില്‍ തത്തുല്യം. പ്രായം 18-23. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ശാരീരിക യോഗ്യത ഉയരം 170 സെ.മീ. നെഞ്ചളവ് 80-85 സെ.മീ. കണ്ണടകൂടാതെ നല്ല കാഴ്ചശക്തിവേണം. എഴുത്ത് പരീക്ഷയില്‍ ജനറല്‍ നോളജ്, മാത്തമാറ്റിക്സ്, അനലിറ്റിക്കല്‍ ആപ്റ്റിറ്റ്യൂഡ്, ഇംഗ്ളീഷ് വിഭാഗങ്ങളില്‍നിന്ന് നൂറുമാര്‍ക്കിന്റെ ചോദ്യങ്ങളാണ് രണ്ടുമണിക്കൂര്‍ പരീക്ഷയിലുണ്ടാകുക. ശാരീരികക്ഷമതാ പരീക്ഷക്ക് ശേഷമാണ് എഴുത്ത് പരീക്ഷ. എഴുത്ത്പരീക്ഷയില്‍  വിജയിക്കുന്നവരെ വൈദ്യപരിശോധനക്ക് വിധേയമാക്കും. കേരളത്തില്‍നിന്നുള്ള അപേക്ഷകര്‍ ചെന്നൈയിലുള്ള സൌത്ത് സോണ്‍ സിഐഎസ്എഫ് ഡിഐജി ഹെഡ്ക്വാര്‍ട്ടേഴ്സിലേക്കാണ് അപേക്ഷിക്കേണ്ടത്. ലിങ്ക് വെബ്സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയാല്‍ ലഭിക്കുന്ന ഐഡിയും പാസ്വേഡും സൂക്ഷിക്കണം. അപേക്ഷകന്റെ  ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. എസ്ബിഐ ചലാന്‍വഴിയോ ഓണ്‍ലൈനായോ ഫീസടയ്ക്കാം. അപേക്ഷിക്കേണ്ട അവസാനതിയതി 2018 ജനുവരി 11. വിശദവവിരം https://www.cisfrectt.in ല്‍. Read on deshabhimani.com

Related News