ഇന്ത്യന്‍ ഫാഷന്‍ ലീഗ് സീസണ്‍ -2 കൊച്ചിയില്‍ ഇന്ന്



കൊച്ചി > ഫാഷന്‍രംഗത്ത് ശ്രദ്ധേയമായ ഇന്ത്യന്‍ ഫാഷന്‍ ലീഗ് സീസണ്‍ -2 ഞായറാഴ്ച ക്രൌണ്‍പ്ളാസയില്‍ രാവിലെ 10മുതല്‍ രാത്രി 10വരെ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഡിസൈനര്‍ ഷോ എന്ന നിലയിലാണ് ഇന്ത്യന്‍ ഫാഷന്‍ ലീഗ് രണ്ടാം സീസണെ സംഘാടകരായ എസ്പാനിയോ ഇവന്റ്സ് അണിയിച്ചോരുക്കുന്നത്. ഡിസൈനര്‍മാരായ മിറാജ് അന്‍വര്‍, രൂപ ഗംഗാധരന്‍, ഗഫൂര്‍, യു ടി ഷഫീന, സന ഷാഹിന്‍, ഫജ്നാസ്, നൂര്‍ ആന്‍ഡ് നിസാര്‍, പാരീസ് ദെ ബൂട്ടുക്ക് എന്നിവരെക്കൂടാതെ അന്താരാഷ്ട്രതലത്തില്‍തന്നെ പേരെടുത്ത ഇന്ത്യയിലെ 30 ഫാഷന്‍ ഡിസൈനര്‍മാരും, എഴുപതിലധികം മുന്‍നിര മോഡലുകളും ഇന്ത്യന്‍ ഫാഷന്‍ ലീഗില്‍ പങ്കെടുക്കും. സെലിബ്രിറ്റി ഡിസൈനേഴ്സ് സന ഷാഹിന്‍, ഫഷ്നാസ് എന്നിവര്‍ ഒരുക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മിസ്. ഇന്ത്യ ഇന്റര്‍നാഷണല്‍ ടൈറ്റില്‍ വിന്നര്‍ മിസ്. അങ്കിതകുമാരി റാംപ് വോക്ക് നടത്തും. റായ് ലക്ഷ്മി, നയന,  മേഘ മാത്യു, പാര്‍വതി നമ്പ്യാര്‍, രമ്യ പണിക്കര്‍, കാവ്യ സുരേഷ്, ആദിത്യ രവി തുടങ്ങിയ ചലച്ചിത്ര താരങ്ങളും പങ്കെടുക്കും.   Read on deshabhimani.com

Related News