കേരള ഡിജിറ്റല്‍ ഉച്ചകോടി സംഘടിപ്പിച്ചുകൊച്ചി > രാജ്യം അതിവേഗം ഡിജിറ്റല്‍ യുഗത്തിലേക്കു മാറുമ്പോള്‍ സൈബര്‍ സുരക്ഷ വലിയ വെല്ലുവിളിയാകുന്നുണ്ടെന്നും അതിനു പരിഹാരം തേടണമെന്നും ബാങ്ക് ഓഫ് ഇന്ത്യ നോണ്‍-എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ജി. പത്മനാഭന്‍. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും (ഐഎഎംഎഐ) കേരള മാനെജ്—മെന്റ് അസോസിയേഷനും (കെഎംഎ) സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച കേരള ഡിജിറ്റല്‍ ഉച്ചകോടി- 2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കല്‍ ഇന്ത്യയുടെ ബാങ്കിങ് സംവിധാനത്തെ അപ്പാടെ മാറ്റിമറിച്ചു. മൊബൈല്‍ ബാങ്കിങ് വളരുന്നു. ഡേറ്റ നിരക്ക് കുറയുന്നു.  ഇവരില്‍ 80 ശതമാനവും മൈബൈല്‍ ഉപയോഗിക്കുന്നു. ബാങ്കുകള്‍ മാറ്റത്തിന്റെ പാതയിലാണ്. സംയോജിത സാമ്പത്തിക രീതിയിലേക്കു രാജ്യം മാറുമ്പോള്‍ സുതാര്യതയ്ക്കൊപ്പം സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റ് ഹാക്കര്‍മാരുടെ ‘ഭീഷണി നേരിടാന്‍ സജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു. യുഎഇ എക്സ്ചേഞ്ച് നോണ്‍-എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ വി. ജോര്‍ജ് ആന്റണി, കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, സെക്രട്ടറി ആര്‍. മാധവ് ചന്ദ്രന്‍, ടിസിഎസ് ഹെഡ് ദിനേഷ് തമ്പി, ടൈ കേരള മുന്‍ പ്രസിഡന്റ് എസ്.ആര്‍. നായര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഡിജിറ്റല്‍ ടെക്—നോളജി, ഡിജിറ്റല്‍ പേയ്—മെന്റ്്സ്, കണ്ടെന്റ് മാര്‍ക്കറ്റിങ്, ഫിനാന്‍ഷ്യല്‍ ടെക്—നോളജി തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ ഉച്ചകോടിയിലവതരിപ്പിച്ചു. Read on deshabhimani.com

Related News