ഒരുലക്ഷം ഹിറ്റ് പിന്നിട്ട് ഉണ്ണിമേനോന്റെ പ്രണയഗാനം; ഗ്രീന്‍ ട്യൂണ്‍സിന്റെ 'ഈണത്തില്‍ പാടിയ പാട്ട്' ഏറ്റെടുത്തു മലയാളികള്‍തിരുവനന്തപുരം > മലയാളികളുടെ മനം കവര്‍ന്ന്‌  'ഈണത്തില്‍ പാടിയ പാട്ട്' ഒരു ലക്ഷം ഹിറ്റും പിന്നിട്ടു മുന്നോട്ട്. ഗ്രീന്‍ ട്യൂണ്‍സ് മ്യൂസിക്കല്‍സ് പുറത്തിറക്കിയ ഗാനം ഗായകന്‍ ഉണ്ണിമേനോന്‍ ആണ് പാടിയിരിക്കുന്നത്. പുറത്തിറങ്ങി മൂന്നാഴ്ചയ്ക്കുള്ളിലാണ് ഗാനം ഒരു ലക്ഷം വ്യൂസ് പിന്നിട്ടത്. യൂട്യൂബില്‍ പ്രേക്ഷകര്‍ കുറിച്ച അഭിപ്രായങ്ങളും ഗാനത്തിന്റെ സ്വീകാര്യതയ്ക്ക് തെളിവാണ്. ഈ പ്രണയഗാനത്തിന്റെ  രചന അനില്‍ രവീന്ദ്രനാണ്. സംഗീതം എസ് ആര്‍ സൂരജ്. 'സ്ഥിതി' എന്ന ചിത്രത്തിലെ 'ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ' എന്ന ഗാനത്തിനു ശേഷം ഏറെ സ്വീകരിക്കപ്പെട്ട ഉണ്ണിമേനോന്‍ ഗാനമാണ് 'ഈണത്തില്‍ പാടിയ പാട്ട്'. പ്രേംകിഷോര്‍, മേഘ യു തുടങ്ങിയവരാണു ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആഷ്‌ലിന്‍ പൊഡുദാസും പി എസ് രാകേഷും. അരുണ്‍ ചന്ദാണു ക്രിയേറ്റീവ് ഡയറക്ടര്‍. സൗരവ് മോഹന്‍ എഡിറ്റിങ്ങും വരുണ്‍ മോഹന്‍ ഗ്രാഫിക്സ് ഡിസൈനിങ്ങും നിര്‍വഹിച്ചു. നല്ല പാട്ടുകള്‍ ശ്രോതാക്കള്‍ക്ക് മുന്നില്‍ എത്തിക്കുക എന്ന ലക്ഷ്യമാണു ഗ്രീന്‍ ട്യൂണ്‍സിനുള്ളതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.   Read on deshabhimani.com

Related News