ഇന്റർനെറ്റ് സൗകര്യമുള്ള റഫ്രിജറേറ്ററുമായി സാംസങ്ഇലക്ട്രോണിക് ബ്രാൻഡായ സാംസങ് ഐഒടി സാധ്യമായ അടുത്ത തലമുറ റഫ്രിജറേറ്റർ 'ഫാമിലി ഹബ‌്' അവതരിപ്പിച്ചു.  നൂതന ഉൽപ്പന്നത്തിനുള്ള 2018ലെ സിഇഎസ് അവാർഡ് കരസ്ഥമാക്കിയ ഫാമിലി ഹബ‌് 21 ഇഞ്ച് ടച്ച് സ്ക്രീൻ, ബിക്സ്ബി വോയ്സ് കൺട്രോൾ എന്നിവയിലൂടെ ഉപയോക്താക്കൾക്ക്   അസാധ്യമെന്നു കരുതിയ  വിനോദ അനുഭവം കമ്പനി ഉറപ്പുനൽകുന്നു. ഒപ്പം സാധാരണ റഫ്രിജറേറ്ററിലെ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു. ഉപയോക്താക്കൾക്ക് വാഷിങ് മെഷീൻ, സ്മാർട്ട്ഫോൺ തുടങ്ങിയവയെല്ലാം ഫാമിലി ഹബ്ബിന്റെ സ്ക്രീനിലൂടെ കണക്ട് ചെയ്ത് നിയന്ത്രിക്കാനും ഉപയോഗിക്കാനും സാധിക്കും. ഉപയോക്താവിന് എവിടെനിന്നു വേണമെങ്കിലും ഫ്രിഡ്ജിനകത്തെ ഭക്ഷണം സ്മാർട്ട്ഫോണിലൂടെ കാണാനും സ്ഥിതി മനസ്സിലാക്കാനും സാധിക്കും. ഗ്രോസറി സ്റ്റോറിൽ നിൽക്കുമ്പോൾതന്നെ ഫ്രിഡ്ജിൽ എന്തൊക്കെയുണ്ടെന്നറിയാൻ എളുപ്പമാകുന്നു. കുട്ടികൾക്കുള്ള സന്ദേശങ്ങൾ സ്ക്രീനിൽ നോട്ട് ചെയ്യാം. ശബ്ദങ്ങൾ തിരിച്ചറിയാനും വിശേഷങ്ങൾ, കാലാവസ്ഥ, തീയതികൾ തുടങ്ങി ആവശ്യമായ വിവരങ്ങൾ അറിയാനും സാധിക്കും.   ഫാമിലി ഹബ‌് 3.0 ഒറ്റ ഫ്രഞ്ച് ഡോർ മോഡലിൽ മൾട്ടി ഡോർ ഫോർമാറ്റ്, ഫ്ളെക്സ് സോൺ, ഐസ് വാട്ടർ ഡിസ്പെൻസർ, ട്രിപ്പിൾ കൂളിങ്, 810 ലിറ്റർ ശേഷി തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്.   2,80,000 രൂപയാണ് വില. Read on deshabhimani.com

Related News