സാംസങ് ഗ്യാലക്‌സി നോട്ട് 8 ഈ മാസം 21 മുതല്‍സാംസങ് ഇലക്ട്രോണിക്സിന്റെ ഗ്യാലക്സി നോട്ട് ശ്രേണിയിലെ നോട്ട് 8 ഈ മാസം 21 മുതല്‍ വിപണിയില്‍ ലഭ്യമാകും.  സാംസങ് ബിക്സ്ബി ശബ്ദസാങ്കേതികവിദ്യയും അവതരിപ്പിക്കുന്നുണ്ട്. കൈയില്‍പ്പിടിച്ച് ഉപയോഗിക്കാവുന്ന വലിയ ഡിസ്പ്ളേയോടുകൂടിയ ഗ്യാലക്സി നോട്ട് 8-ല്‍ വ്യക്തിപരമായ വിനിമയങ്ങള്‍ക്കായി എസ് പെന്നും അവതരിപ്പിച്ചിട്ടുണ്ട്. സാംസങ്ങിന്റെ ഏറ്റവും മികച്ച ഡ്യുവല്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനോടുകൂടിയ ഡ്യുവല്‍ ക്യാമറ ഏതു സാഹചര്യത്തിലും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നു.  സാംസങ് പേ, ഉയര്‍ന്ന സുരക്ഷാ പ്ളാറ്റ്ഫോം, സാംസങ് നോക്സ് തുടങ്ങിയ സവിശേഷതകളുണ്ട്. 6.3 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ളസ് സൂപ്പര്‍ അമോള്‍ഡ് ഇന്‍ഫിനിറ്റി ഡിസ്പ്ളേയാണിതിന്. 12 എംപി ലെന്‍സുകളോടു കൂടിയ രണ്ട് പിന്‍ക്യാമറകളും ഒരേസമയം ഉപയോഗിക്കാം. സെല്‍ഫിക്കും വീഡിയോ ചാറ്റിനും ഉപയോഗിക്കാവുന്ന എട്ട് എംപി മുന്‍ക്യാമറ, ആറ് ജിബി റാം, 10 എന്‍എം പ്രോസസര്‍, 256 ജിബിവരെ വികസിപ്പിക്കാവുന്ന മെമ്മറി എന്നീ സവിശേഷതകളുമുണ്ട്. വില 67,900 രൂപ. Read on deshabhimani.com

Related News