ഒപ്പോ എഫ് 5 ;സെല്‍ഫിയിലെ 'ബുദ്ധിജീവി'കൊച്ചി > കൃത്രിമ ബുദ്ധിസാങ്കേതികവിദ്യയിലധിഷ്ഠിതമായ സെല്‍ഫി സവിശേഷതകളുള്ള ഓപ്പോ  എഫ്5 സ്മാര്‍ട്ട് ഫോണ്‍ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒപ്പോയുടെ ആദ്യ ഫുള്‍എച്ച്ഡി + ഫുള്‍സ്ക്രീന്‍ ഡിസ്പ്ളേ മോഡല്‍കൂടിയാണിത്. സെല്‍ഫി ചിത്രത്തിലുള്ള ആളുകള്‍ക്ക് സവിശേഷഭംഗി പകരുന്ന സാങ്കേതികവിദ്യയാണ് കൃത്രിമ ബുദ്ധിസാങ്കേതികവിദ്യ.  സെല്‍ഫി ഫോട്ടോഗ്രഫിയെ പുതിയൊരുതലത്തിലേക്ക് എത്തിക്കുകയാണിതെന്ന് ആഗോള വൈസ് പ്രസിഡന്റ സ്കൈലി പറഞ്ഞു. 19,990  രൂപ വിലയുള്ള എ5 ഈ മാസം ഒമ്പതിന് വില്‍പ്പന ആരംഭിക്കും.  എ5 6ജിബി എഡിഷന്‍ എന്ന മോഡലും ഇതോടൊപ്പം അവതരിപ്പിച്ചു. ഒപ്പോയുടെ പുതിയ ബ്രാന്‍ഡ് അംബാസഡറും ബോളിവുഡ് താരവുമായ സിദ്ധാര്‍ഥ് മല്‍ഹോത്ര, സ്കൈലി, ബ്രാന്‍ഡ് ഡയറക്ടര്‍ വില്‍ യാങ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചത്.   Read on deshabhimani.com

Related News