കേരള സര്‍വകലാശാല പിഎച്ച്ഡി രജിസ്ട്രേഷന് അപേക്ഷിക്കാംതിരുവനന്തപുരം > കേരള സര്‍വകലാശാല ജനുവരി 2018 സെഷന്‍ പിഎച്ച്ഡി രജിസ്ട്രേഷന് ഒഴിവുള്ള വിഷയങ്ങളില്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്ന് മുതല്‍ 15 വരെ സര്‍വകലാശാലയുടെ റിസര്‍ച്ച് പോര്‍ട്ടല്‍ വെബ്സൈറ്റില്‍ (ംംം.ൃലലെമൃരവ.സലൃമഹമൌിശ്ലൃശെ്യ.മര.ശി)  അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് റിസര്‍ച്ച് പോര്‍ട്ടല്‍ വെബ്സൈറ്റ് (ംംം.ൃലലെമൃരവ.സലൃമഹമൌിശ്ലൃശെ്യ.മര.ശി) സന്ദര്‍ശിക്കുക. ടീച്ചിങ് ഡിപ്പാര്‍ട്ട്മെന്റുകള്‍ ഇല്ലാത്ത വിഷയങ്ങളില്‍ അപേക്ഷിച്ചവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും ജനുവരി 16ന് വൈകിട്ട് അഞ്ചിന് മുമ്പ് രജിസ്ട്രാറിന് സമര്‍പ്പിക്കണം. Read on deshabhimani.com

Related News