കുസാറ്റ് ക്യാറ്റ് ഹാള്‍ടിക്കറ്റ് ഡൌണ്‍ലോഡുചെയ്യാം: പ്രവേശനപരീക്ഷകള്‍ 29നും 30നും



കൊച്ചി > കൊച്ചി സര്‍വകലാശാലയുടെ എംഎസ്സി/എംഎഫ്എസ്സി/എംവോക്/എല്‍എല്‍എം/ത്രിവര്‍ഷ എല്‍എല്‍ബി/എംസിഎ/ബിടെക് (ലാറ്ററല്‍ എന്‍ട്രി) എന്നീ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനപരീക്ഷ 29നും ബിടെക്/ബിബിഎ, എല്‍എല്‍ബി/ബികോം, എല്‍എല്‍ബി/എംഎ/എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, എംസിഎ (ലാറ്ററല്‍ എന്‍ട്രി)/എല്‍എല്‍എം-പിഎച്ച്ഡി എന്നീ കോഴ്സുകളുടെ പ്രവേശനപരീക്ഷ 30നും നടക്കും. ഹാള്‍ ടിക്കറ്റും വിശദമായ ടൈംടേബിളും www.cusat.nic.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0484 2577100/2577159. Read on deshabhimani.com

Related News