ഇഗ്നോ എംബിഎ പ്രവേശനംതിരുവനന്തപുരം > ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ജനുവരിയില്‍ ആരംഭിക്കുന്ന എംബിഎ പ്രോഗ്രാമിലേക്ക് ഫെബ്രുവരിയിലും ഒക്ടോബറിലും ഇഗ്നോ നടത്തിയ ഓപ്പണ്‍മാറ്റ് പ്രവേശന പരീക്ഷ പാസായവര്‍ക്ക് 30 വരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷാ ഫോറം, ഒന്നാം സെമസ്റ്റര്‍ ഫീസ് (ഡിഡി), ഓപ്പണ്‍ മാറ്റ് റിസള്‍ട്ട്, ഹാള്‍ ടിക്കറ്റ്, യോഗ്യത, പ്രവൃത്തി പരിചയം, സംവരണാനുകൂല്യം മുതലായവ തെളിയിക്കാന്‍ വേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുള്‍പ്പെടെ 30നകം ഇഗ്നോയുടെ വിവിധ  മേഖലാ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കണം.  തിരുവനന്തപുരം മേഖലാകേന്ദ്രത്തിന്റെ വിലാസം:  ഡയറക്ടര്‍, ഇഗ്നോ റീജ്യണല്‍ സെന്റര്‍, രാജധാനി കോംപ്ളക്സ്, പിആര്‍എസ് ഹോസ്പിറ്റലിന് എതിര്‍വശം, കിള്ളിപ്പാലം, കരമന പിഒ, തിരുവനന്തപുരം- 695002. ഫോണ്‍: 0471 2344113, ഇ മെയില്‍: rctrivandrum@ignou.ac.in Read on deshabhimani.com

Related News