സെറ്റ് പരീക്ഷ ഫിബ്രവരി 25 ന് ; അവസാന തീയതി ഡിസംബര്‍ 30തിരുവനന്തപുരം > ഹയര്‍സെക്കന്‍ഡറി, നോണ്‍ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ അധ്യാപകനിയമനത്തിന്  കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യോഗ്യതാ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബള്‍ ടെസ്റ്റ്) പരീക്ഷ 2018 ഫിബ്രവരി 25 ന് നടക്കും. പ്രോസ്പെക്ടസും സിലബസും എല്‍ബിഎസ് സെന്ററിന്റെ വെബ്സൈറ്റില്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി ഒന്നിന് വൈകുന്നേരം അഞ്ചിന് മുമ്പ് എല്‍ബിഎസ് സെന്ററില്‍ ലഭിക്കണം. ഓണ്‍ലൈന്‍രജിസ്ട്രേഷന്‍ ഡിസംബര്‍ 30ന് വൈകുന്നേരം അഞ്ചിന് മുമ്പ് പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.lbskerala.com/ Read on deshabhimani.com

Related News