നൈസര്‍, യുഎം-ഡിഎഇ (നെസ്റ്റ്) ഇന്നുമുതല്‍ അപേക്ഷിക്കാം പഞ്ചവത്സര എംഎസ്സി പ്രവേശനപരീക്ഷഭുവനേശ്വറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചി (നൈസര്‍)ലും ആണവോര്‍ജ വകുപ്പും മുംബയ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തുന്ന മുംബയിലെ  യുഎം-ഡിഎഇ സെന്റര്‍ ഫോര്‍ എക്സലന്‍സിലും പഞ്ചവല്‍സര എംഎസ്സി കോഴ്സിന്റെ പ്രവേശന പരീക്ഷക്ക്  2018 ജനുവരി ഒന്നുമുതല്‍ അപേക്ഷിക്കാം.  2018 ജൂണ്‍ രണ്ടിനാണ് പരീക്ഷ.  പ്ളസ്ടു കഴിഞ്ഞവര്‍ക്ക് ഈ കോഴ്സില്‍ ചേരുന്നതിനുള്ള ദേശീയ അഭിരുചി പരീക്ഷയായ നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ് 2018) ജൂണ്‍ രണ്ടിന് നടത്തും. ഈ പരീക്ഷ പാസാകുന്നവര്‍ക്ക് ഇന്‍സ്പയര്‍ സ്കോളര്‍ഷിപ്പിനും അര്‍ഹതയുണ്ട്. ജീവശാസ്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം ഭൌതികശാസ്ത്രം എന്നീ വിഷയങ്ങളിലാണ് പഞ്ചവത്സര എംഎസ്സി കോഴ്സ്. പ്ളസ്ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ (സംവരണ വിഭാഗങ്ങള്‍ക്കും വികലാംഗര്‍ക്കും 55 ശതമാനം)  പാസായവര്‍ക്ക് അപേക്ഷിക്കാം. 2016ലോ പാസായവര്‍ക്കും 2017ലോ പാസായവര്‍ക്കും 2018ല്‍  പരീക്ഷ എഴുതുന്നവര്‍ക്കും അപക്ഷിക്കാം. 1998 ആഗസ്ത് ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും പ്രായപരിധിയില്‍ അഞ്ചുവര്‍ഷ ഇളവ് അനുവദിക്കും.    http://nestexam.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 2018 ജനുവരി ഒന്നുമുതല്‍  മാര്‍ച്ച് അഞ്ചുവരെ അപേക്ഷിക്കാം. Read on deshabhimani.com

Related News