ജെഇഇ-മെയിന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങിഎന്‍ഐടികളിലെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജികളിലെയും ബിടെക് പ്രവേശനത്തിനുംഐഐടികളിലെ ബിരുദ പ്രവേശനത്തിനുള്ള ആദ്യ റൌണ്ട് യോഗ്യതക്കും വേണ്ടിയുള്ള സംയുക്ത എന്‍ജിനിയറിങ് പ്രവേശനപരീക്ഷ (ജെഇഇ-മെയിന്‍)യ്ക്ക് ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം തുടങ്ങി.  www.jeemain.nic.in വെബ്സൈറ്റിലൂടെ 2018 ജനുവരി ഒന്നുവരെ അപേക്ഷിക്കാം. ജെഇഇ-മെയിന്‍ 2018 ഏപ്രില്‍ എട്ടിനാണ്. കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശനപരീക്ഷ തെരഞ്ഞെടുത്തവര്‍ക്ക് ഏപ്രില്‍ 15, 16 തീയതികളിലാണ് പരീക്ഷ. ഇത്തവണ കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.   എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ എഴുത്തുപരീക്ഷാകേന്ദ്രങ്ങളും കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാകേന്ദ്രങ്ങളുമുണ്ട്. ആലപ്പുഴ, അങ്കമാലി, കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട്, തൃശൂര്‍, ചെങ്ങന്നൂര്‍, ഇടുക്കി, കാഞ്ഞിരപ്പള്ളി, കാസര്‍കോട്, മൂവാറ്റുപുഴ, കോതമംഗലം, പത്തനംതിട്ട എന്നിവിടങ്ങളിലാണ് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാകേന്ദ്രങ്ങള്‍.  www.jeemain.nic.in വെബ്സൈറ്റിലെ വിശദമായ വിജ്ഞാപനം വായിച്ചശേഷം അപേക്ഷിക്കാനാവശ്യമായ ഫോട്ടോ സ്കാന്‍ ചെയ്തും ആധാര്‍ കാര്‍ഡും മറ്റു വിവരങ്ങളും എടുത്തതിനുശേഷം അപേക്ഷിക്കുക. Read on deshabhimani.com

Related News