വിജയ് സേതുപതിയും ദുല്‍ഖറും ഒന്നിക്കുന്നു; കൂട്ടുക്കെട്ട് ദുല്‍ഖറിന്റെ നാലാം തമിഴ് ചിത്രത്തില്‍



കൊച്ചി > മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുവെന്ന് റിപ്പോര്‍ട്ട്. ദുല്‍ഖറിന്റെ നാലാം തമിഴ് ചിത്രം 'കണ്ണും കണ്ണും കൊള്ളയടിത്താലില്‍' ആണ് വിജയ് സേതുപതി അഭിനയിക്കുന്നതെന്നറിയുന്നു. ദെസിങ്ങ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതി അതിഥി താരമായിട്ടാണ് എത്തുക. ചിത്രത്തിലെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം വിജയ് സേതുപതി നില്‍ക്കുന്നു ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തില്‍ സേതുപതി അഭിനയിക്കുന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ദുല്‍ഖറിന്റെ നാലാമത്തെ തമിഴ്  ചിത്രത്തില്‍ തെലുങ്ക് നടി റിതു വര്‍മയാണ് നായികയായെത്തുന്നത്. ഐ ടി പ്രൊഫഷണല്‍ ആയിട്ടാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ അവസാനഘട്ട പണികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കെ എം ഭാസ്‌കര്‍ ആണ്. പ്രമുഖ മ്യൂസിക് ബാന്‍ഡ് ആയ മസാലെ കഫെയാണ് സംഗീതം. ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും.     Read on deshabhimani.com

Related News