സ്‌ത്രീസുരക്ഷയ്‌ക്കായി യുവാക്കളുടെ 'വിക്‌ടിം'; ഷോര്‍ട്ട്ഫിലിം ശ്രദ്ധേയമാകുന്നുകൊച്ചി > പ്രണയവും സ്‌ത്രീസുരക്ഷയും മുന്‍നിര്‍ത്തി ഹൃസ്വചിത്രവുമായി ഒരുകൂട്ടം യുവാക്കള്‍. 'വിക്‌ടിം' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്. ആദില്‍ മുഹമ്മദും കലാമണ്ഡലം ശില്‍പ്പയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പൊന്തന്‍പുഴ വനത്തിലും മറ്റുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വേവ്‌സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പതിപ്പള്ളില്‍ ഫിലിംസിന്റെ ബാനറില്‍ ലിന്റോ പതിപ്പിള്ളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥയും സംവിധാനവും അബിന്‍ഷാ ആസാദ്. ജിസ്ബിന്‍ സെബാസ്റ്റ്യന്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. നവംബര്‍ അവസാനത്തോടെയാണ് ഷോര്‍ട്ട്ഫിലിം റിലീസാകുന്നത്. കേരളത്തിലെ സ്‌കൂളുകളിലും കോളേജുകളിലും ചിത്രത്തിന്റെ പ്രദര്‍ശനം നടത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.   Read on deshabhimani.com

Related News