കുള്ളന്‍ ഷാരൂഖ്; 'സീറോ' ടീസര്‍ പുറത്ത്കുള്ളന്‍ വേഷത്തിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങി ഷാരൂഖ് ഖാന്‍. ഹിമാന്‍ഷു ശര്‍മ തിരക്കഥയൊരുക്കി ആനന്ദ് എല്‍ റോയി സംവിധാനം ചെയ്യുന്ന 'സീറോ' എന്ന ചിത്രത്തിലാണ് കിങ് ഖാന്‍ കുള്ളനായെത്തുന്നത്. സിനിമയുടെ ടൈറ്റില്‍ റിലീസ് ചെയ്യുന്ന ടീസര്‍ പുറത്തിറങ്ങി. ഡിസംബര്‍ 21നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. കത്രീന കൈഫ്, അനുഷ്ക ശര്‍മ എന്നിവരാണ് നായികമാര്‍.  അതിഥി താരങ്ങളായി വമ്പന്‍ താരനിരയെത്തുന്നതും സിനിമയുടെ പ്രത്യേകതയാണ്. സല്‍മാന്‍ ഖാന്‍, ദീപിക പദുകോണ്‍, റാണി മുഖര്‍ജി, കജോള്‍, ശ്രീദേവി എന്നിവരാണ് 'സീറോ'യിലെ അതിഥി താരങ്ങള്‍. Read on deshabhimani.com

Related News