കൈനിറയെ ജീവചരിത്രസിനിമകള്‍പ്രമേയത്തില്‍ മികച്ച പരീക്ഷണവുമായി മലയാളത്തില്‍ ഒരുപിടി ജീവചരിത്രസിനിമകള്‍ എത്തുന്നു. നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയെയും നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയെയും സ്ക്രീനില്‍ അവതരിപ്പിക്കാനുള്ള തിരക്കില്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനംചെയ്യുന്ന 'കായംകുളം കൊച്ചുണ്ണി'യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുന്നു. സിനിമയുടെ ആദ്യപോസ്റ്റര്‍തന്നെ ശ്രദ്ധ പിടിച്ചുപറ്റി. ആദ്യ തെലുങ്ക് സിനിമയില്‍ ദുല്‍ഖര്‍ പഴയകാലനടന്‍ ജെമിനി ഗണേശനെ അവതരിപ്പിക്കും.  Read on deshabhimani.com

Related News