'നിലാവറിയാതെ' ഇന്ന് പ്രദര്‍ശനത്തിന്ജാതീയതക്കെതിരെ പ്രതിരോധം തീര്‍ക്കുന്ന 'നിലാവറിയാതെ' സിനിമ വെള്ളിയാഴ്ച പ്രദര്‍ശനത്തിന്. സംസ്ഥാനത്തെ എഴുപതോളം തിയേറ്ററുകളിലും കേരളത്തിന് പുറത്തെ 65 തിയേറ്ററുകളിലും റിലീസ് ചെയ്യുന്നു. രാമന്‍ എശ്മാനന്‍ എന്ന മുഖ്യകഥാപാത്രത്തെ സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുന്നു. തെയ്യവും പൂരക്കളിയും യക്ഷഗാനവും ഉള്‍പ്പെട്ട സിനിമയുടെ സംവിധാനം ഉല്‍പല്‍ വി നായനാര്‍.  ഇന്ദ്രന്‍സ്, സുധീര്‍ കരമന, ബാല, ശിവാനി, അനുമോള്‍, ഹരീഷ് ബേക്കല്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ. സുരാജ് മാവില. നിര്‍മാണം. ബിജു വി മത്തായി, കുഞ്ഞമ്പു നായര്‍ ബേത്തൂര്‍. ഗാനങ്ങള്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ വി എസ് കണ്ണപുരം. സംഗീതം. കാഞ്ഞങ്ങാട് രാമചന്ദ്രന്‍. ആലാപനം. വിജയ് യേശുദാസ്.  Read on deshabhimani.com

Related News