വിജയ്, മുരുഗദോസ് ടീം വീണ്ടും



കത്തിക്കുശേഷം വിജയ്യും എ ആര്‍ മുരുഗദോസും വീണ്ടും ഒന്നിക്കുന്നു. വിജയ്യുടെ 62ാമത് ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങി. നിര്‍മാണം സംബന്ധിച്ച് സണ്‍ പിക്ചേഴ്സ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ദളപതി 62 എന്ന് താല്‍ക്കാലിക പേരിട്ട ചിത്രത്തിന്റെ ടെക്നീഷ്യന്‍മാരെയുംമറ്റും നിര്‍ണയിക്കുന്നതെയുള്ളൂ. കീര്‍ത്തി സുരേഷ് നായികയാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍, ദേശീയ അവാര്‍ഡ് ജേതാവുകൂടിയായ എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, കലാസംവിധായകന്‍ സന്താനം തുടങ്ങിയവര്‍ ചിത്രവുമായി സഹകരിക്കും. ജനുവരിയില്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യാനാണ് കരുതുന്നത്.   Read on deshabhimani.com

Related News