പൂമരം 'ചെറുതായിട്ട്'പണിതന്നു: സ്ഥിരീകരണവുമായി കാളിദാസ് ജയറാമുംകൊച്ചി > പ്രേക്ഷകർ കാത്തിരുന്ന കാളിദാസ് ജയറാം ചിത്രം പൂമരം പിന്നേം പണി തന്നു. മാർച്ച് 9 നിശ്ചയിച്ചിരുന്ന റിലീസിംഗ്  വീണ്ടും മാറ്റിയെന്നാണ് അണിയറ പ്രവർത്തകർ നൽകിയ സൂചന . ഇത് സ്ഥിരീകരിച്ച കാളിദാസ് ഫേസ്ബുക്കിൽ റിലീസിംഗ് തിയതി 'ചെറുതായിട്ട്' മാറ്റിവെച്ചെന്നു ആരാധകരെ അറിയിച്ചു. 'ചില ടെക്നിക്കൽ പ്രോബ്ലെംസ് കാരണം മാർച്ച് 9 ന് പൂമരം റിലീസ് എന്നുള്ളത് 'ചെറുതായിട്ട് ' ഒന്നു നീട്ടി എന്നുള്ളതാണ് ഒരു നഗ്ന സത്യം, വളരെ കുറച്ചു ദിവസങ്ങളുടെ വ്യത്യാസം മാത്രമേ ഉണ്ടാവൂ' എന്നാണ് കാളിദാസ് ഫേസ്ബുക്കിൽ കുറിച്ചത് . 1983ലൂടെ ഹിറ്റ് സംവിധായകനായി മാറിയ എബ്രിഡ് ഷൈനാണ് പൂമരത്തിന്റെ സംവിധായകൻ. അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച നവാഗത സംവിധയാകാനുള്ള സംസ്ഥാന അവാർഡും എബ്രിഡ് ഷൈൻ നേടിയിരുന്നു .നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജുവും ബോക്സ് ഓഫീസിൽ ഹിറ്റായിരുന്നു. നടൻ ജയറാമിന്റെ മകൻ കാളിദാസ് ജയറാം നായകനായി അരങ്ങേറ്റം കുറിക്കുന്ന പൂമരം ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ  പാട്ടുകൾ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞെങ്കിലും ചിത്രത്തിന് വേണ്ടിയുള്ള കാത്തിരുപ്പ് ഇനിയും നീളുമെന്നത് ആരാധകരെ നിരാശരാക്കി . Read on deshabhimani.com

Related News