ചിരിച്ചു കളിച്ച് നസ്രിയയും പൃഥ്വിയും; കാണാം 'കൂടെ'യുടെ മേക്കിംഗ് വീഡിയോ



കൊച്ചി > ചിരിച്ച് കളിച്ച് പൃഥ്വിരാജും നസ്രിയയും 'കൂടെ' അഞ്ജലി മേനോനും പാര്‍വതിയും, പ്രേക്ഷകര്‍ ആകെ ഏറ്റെടുത്തിരിക്കുകയാണ് 'കൂടെ'യുടെ മെയ്ക്കിങ് വീഡിയോ.  ചിത്രത്തിന്റെ 'ബിഹൈന്‍ഡ് ദി സീന്‍സ്' വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 'ടുഗെതര്‍ സിരീസ്' എന്ന് പേരിട്ടിരിക്കുന്ന വീഡിയോ സിരീസിന്റെ ആദ്യഭാഗമാണ് പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. 'ബാംഗ്ലൂര്‍ ഡെയ്‌സി'ന് ശേഷമുള്ള അഞ്ജലി മേനോന്‍ ചിത്രം എന്ന നിലയില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ചിത്രമാണ് 'കൂടെ'. വിവാഹശേഷം നസ്രിയ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'കൂടെ'. ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ. ഇരുവരുടേയും അച്ഛന്‍ കഥാപാത്രമായി സംവിധായകന്‍ രഞ്ജിത്തും അമ്മയായി മലാ പാര്‍വതിയും വേഷമിടുന്നു.   സൗബിന്‍ ഷാഹിര്‍ ചിത്രം പറവ ക്യാമറയില്‍ പകര്‍ത്തിയ ലിറ്റില്‍ സ്വയംമ്പ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രവീണ്‍ ഭാസ്‌കര്‍ എഡിറ്റിംഗ്. ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം.ജൂലൈ 14ന് ചിത്രം തീയേറ്ററുകളിലെത്തും.   Read on deshabhimani.com

Related News