ഇത്തിക്കര പക്കിയാവാന്‍ മോഹന്‍ലാല്‍



റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയാവുന്നത് മോഹന്‍ലാല്‍. ചിത്രത്തിലെ പ്രധാനവേഷം ചെയ്യുന്നത് മോഹന്‍ലാലാണെന്ന വാര്‍ത്ത നിവിന്‍പോളിയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. റോഷന്‍ ആന്‍ഡ്രൂസ് വാര്‍ത്ത സ്ഥിരീകരിച്ചു. കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ബോബിയും സഞ്ജയും ചേര്‍ന്നാണ്.  പ്രിയ ആനന്ദ്, സണ്ണി വെയ്ന്‍, ബാബു ആന്റണി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. സംഗീതം ഗോപി സുന്ദര്‍. ശ്രീഗോകുലം ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.  Read on deshabhimani.com

Related News