ജൂഡ് 2ന് തിയറ്ററുകളിലേക്ക്തൃഷ ആദ്യമായി മലയാളത്തിൽ നായികയാകുന്ന ശ്യാമപ്രസാദ് ചിത്രം ഹേയ് ജൂഡ് ഫെബ്രുവരി രണ്ടിന് തിയറ്ററുകളിലേക്ക്. ജൂഡ് എന്ന വിചിത്രസ്വഭാവിയായ യുവാവായി നിവിൻപോളി എത്തും. സിദ്ദിഖ്, വിജയ്‌മേനോൻ, അജുവർഗീസ്, നീനാ കുറുപ്പ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നിർമൽ സഹദേവും ജോർജ് കാനാട്ടും തിരക്കഥയൊരുക്കിയ ചിത്രം സംഗീതപ്രാധാന്യമുള്ള പ്രണയകഥയാണ്. ഔസേപ്പച്ചൻ, ഗോപിസുന്ദർ എന്നിവരാണ് സംഗീതം. ഗപ്പി, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങൾക്ക് ക്യാമറ കൈകാര്യംചെയ്ത ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ.   Read on deshabhimani.com

Related News