ദുല്‍ഖറിന്റെ സോളോ ഒക്ടോബറില്‍ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട മലയാളി സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സോളോ' ഒക്ടോബര്‍ അഞ്ചിന് റിലീസ് ചെയ്യും. തമിഴ്-മലയാളം ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യുന്ന സിനിമയില്‍ നാല് വേഷങ്ങളിലാണ് ദുല്‍ഖര്‍ എത്തുന്നത്. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയുടെ തിരക്കഥയും സംവിധായകന്റേതാണ്. ബോളിവുഡ് താരം ദിനോ മോറിയ, ആന്‍ അഗസ്റ്റിന്‍, ആര്‍തി വെങ്കിടേഷ്, സായ് ധന്‍സിക, ദീപ്തി സതി, സൌബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. Read on deshabhimani.com

Related News