ബാലചന്ദ്ര മേനോന്‍ വീണ്ടും സംവിധാന രംഗത്തേക്ക്; പുതിയ ചിത്രം 'എന്നാലും ശരത്'കൊച്ചി> നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ വീണ്ടും സംവിധാനരംഗത്തേക്ക്. 'എന്നാലും ശരത് ' എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ബാലചന്ദ്ര മേനോന്‍ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്.  2015 ല്‍ 'ഞാന്‍ സംവിധാനം ചെയ്യും' എന്ന ചിത്രത്തിന് ശേഷം ബാലചന്ദ്ര മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് 'എന്നാലും ശരത്'. ക്യാംപസ് പാശ്ചതലമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. സമകാലിക സംഭവ വികാസങ്ങള്‍ ആസ്‌പദമാക്കിയാണ് ചിത്രം മുമ്പോട്ട് പോവുക എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്.  സംവിധാനം, അഭിനയം ഉള്‍പ്പെടെ സിനിമയിലെ മിക്ക മേഖലകളിലും ബാലചന്ദ്ര മേനോന്‍ വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്. ശോഭന(ഏപ്രില്‍ 18), പാര്‍വതി( വിവാഹിതരേ ഇതിലേ ഇതിലേ), കാര്‍ത്തിക (മണിച്ചെപ്പ് തുറക്കുമ്പോള്‍) ആനി ( അമ്മയാണേ സത്യം) മലയാളത്തിന് മികച്ച നായികമാരെ സമ്മാനിച്ചത് മുഴുവന്‍ ബാലചന്ദ്രമോനോന്‍ ചിത്രങ്ങളിലൂടെയാണ്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായ ബാലചന്ദ്രമേനോന്റെ പുതിയ ചിത്രത്തിലെ നായിക നായകന്‍മാര്‍ ആരാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. അണിയറപ്രവര്‍ത്തകരേയും താരങ്ങളേയും ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്‌. Read on deshabhimani.com

Related News