'മനുഷ്യരെ തമ്മില്‍ വിഭജിക്കാന്‍ അന്നും ഇന്നും ഏറ്റവും മൂര്‍ച്ചയുള്ള ആയുധം മതം തന്നെയാണ്, തിരിച്ചറിയാന്‍ വൈകരുത്'; പ്രതികരണവുമായി അജു വര്‍ഗീസ്കൊച്ചി > സമൂഹത്തിന്റെ വിവിധ കോണുകളിലുള്ള വിഷയങ്ങളില്‍ ഇടപെട്ട് പ്രതികരിക്കാറുള്ള താരമാണ് അജു വര്‍ഗീസ്. ഇത്തരത്തില്‍ പ്രതികരണം നടത്തിയതിന്റെ പേരില്‍ വിമര്‍ശനങ്ങളും യുവനടന്‍ ഏറ്റു വാങ്ങിയിട്ടുണ്ട്. മതത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുയാണ് അജു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അജു വര്‍ഗീസിന്റെ പ്രതികരണം. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം; പറയേണ്ട എന്ന് കരുതിയതാ, പക്ഷെ സത്യം ആണെന്ന് തോന്നിയാല്‍ കൂടെ നില്‍ക്കും എന്ന വിശ്വാസത്തോടെ... നമ്മുടെ പൂര്‍വികന്മാരെ തമ്മില്‍ തെറ്റിക്കാന്‍ ഉപയോഗിച്ച അതെ മാര്‍ഗം ഇന്നും പലരും നമ്മളിലും ഉപയോഗിക്കുന്നു. DIVIDE AND RULE !!! അതിനവര്‍ അന്നും ഇന്നും കണ്ടെത്തിയ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം ആയിരുന്നു മതം. തിരിച്ചറിയാന്‍ വൈകുന്നുണ്ടോ നമ്മള്‍? സ്‌കൂളുകളില്‍ നിന്ന് പഠിച്ച ബാലപാഠങ്ങള്‍ മാത്രം ഓര്‍ത്താല്‍ മതി. United we STAND, Divided we FALL !!! (ഇവന് കിട്ടിയത് പോരെ എന്ന് ടൈപ്പ് ചെയ്യാന്‍ വരുന്നതിനു മുന്നേ, ഒരു വട്ടം കൂടി വായിച്ചു നോക്കും എന്ന് സമാധാനിക്കുന്നു) Read on deshabhimani.com

Related News