അതിഥി വേഷത്തില്‍ തിളങ്ങാനൊരുങ്ങി ടൊവിനോ; 'ആമി'യില്‍ പൃഥ്വിരാജിന് പകരം ടൊവിനോ തോമസ്കൊച്ചി > മലയാളത്തിന്റെ പ്രിയകഥാകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രം 'ആമി'യില്‍ പൃഥ്വിരാജിന് പകരം യുവ നടന്‍ ടൊവിനോ തോമസ് എത്തുമെന്ന് റിപ്പോര്‍ട്ട്. മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'ആമി'യില്‍ പൃഥ്വിരാജ് ചെയ്യാനിരുന്ന അതിഥി വേഷമാണ് ടൊവിനോ തോമസ്  ചെയ്യുക. പൃഥ്വിരാജിന്റെ മറ്റു ചിത്രങ്ങളിലെ തിരക്കു കാരണമാണ് ആമിയില്‍ അഭിനയിക്കാന്‍ സാധിക്കാത്തത്. സിനിമയുടെ  ഒരു ഷെഡ്യൂള്‍ കൂടിയാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. കൊച്ചിയില്‍ നവംബര്‍ ആറിന് ഈ ഷെഡ്യൂളിന്റെ ചിത്രീകരണം ആരംഭിക്കും. ഒറ്റപ്പാലവും കൊല്‍ക്കത്തയുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. കമല്‍ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തില്‍ മുരളീ ഗോപിയും അനൂപ് മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗുല്‍സാറിന്റെയും റഫീഖ് അഹമ്മദിന്റെയും വരികള്‍ക്ക് എം ജയചന്ദ്രനും തൗഫീഖ് ഖുറേഷിയും സംഗീതം നല്‍കുന്നു. ചിത്രം ക്രിസ്തുമസിനാണ് റിലീസ് ചെയ്യുകയെന്നറിയുന്നു.   Read on deshabhimani.com

Related News