ഏഴാമത് ഒ വി വിജയന്‍ പുരസ്‌കാരം കവയിത്രി ആര്‍ ലോപയ്ക്ക്‌ സമ്മാനിച്ചുഹൈദരാബാദ് > ഏഴാമത് ഒ വി വിജയന്‍ പുരസ്‌കാരം കവയിത്രി ആര്‍ ലോപയ്ക്ക്‌ സമ്മാനിച്ചു. ഹൈദരാബാദ് ഫിറോസ്ഗുഡ് ബാലനഗര്‍ എന്‍എസ്എസ്‌കെ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്‌ച വൈകിട്ട് അഞ്ചുമണിക്ക് നടന്ന ചടങ്ങില്‍, പ്രമുഖ- കൊങ്കണി മറാത്തി സാഹിത്യകാരന്‍ മഹാബലേശ്വറില്‍ നിന്നുമാണ് ലോപ അവാര്‍ഡ് ഏറ്റുവാങ്ങിയത്. 50,000 രൂപയും പ്രശസ്‌തി പത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്‌ത ഫലകവുമാണ് പുരസ്‌കാരം. പുരസ്‌കാര ചടങ്ങിന്റെ ഉദ്ഘാടനം പ്രമുഖ സാഹിത്യകാരന്‍ സേതു നിര്‍വ്വഹിച്ചു.നോവലിസ്റ്റ് സി വി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രശസ്‌ത തെലുങ്ക് സാഹിത്യകാരി വോള്‍ഗ, സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ആര്‍ ഗോപാലകൃ‌ഷ്ണന്‍, വിഎം ഗിരിജ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു   Read on deshabhimani.com

Related News