സര്‍ഗ്ഗസംഗീതം 2017 വയലാര്‍ അനുസ്‌മരണം സംഘടിപ്പിച്ചുജിദ്ദ > മാസ്സ് തബൂക്കിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ രീതിയില്‍ സര്‍ഗ്ഗസംഗീതം എന്ന പേരില്‍ വയലാര്‍ അനുസ്മരണം നടത്തി. അതോടനുബന്ധിച്ച് മാസ്സ് തബൂക്കിന്റെ കലാകാരന്‍മാര്‍ അവതരിപ്പിച്ച വയലാറിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഗാനനിശയും അരങ്ങേറി. സാംസ്‌കാരിക സമ്മേളനം മാസ്സ് രക്ഷാധികാരി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കാലത്തിനു മുമ്പേ സഞ്ചരിച്ച സര്‍ഗ്ഗാധനനായ അതുല്യ പ്രതിഭ എന്ന് വയലാറിനെ അദ്ദേഹം അനുസ്മരിച്ചു. പ്രസിഡന്റ് മാത്യു തോമസ് അദ്ധ്യക്ഷനായിരുന്നു. അനുസ്മരണ പ്രമേയം സെക്രട്ടറി ഫൈസല്‍ നിലമേല്‍ അവതരിപ്പിച്ചു. കോര്‍ഡിനേറ്റര്‍ റഹിം ഭരതന്നൂര്‍, വൈ.പ്രസിഡന്റ് ഗംഗാധരന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഉബൈസ് മുസ്തഫ സ്വാഗതവും അഖില്‍ ഗണേഷ് നന്ദിയും രേഖപ്പെടുത്തി. സമൂഹത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങള്‍ മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു' .   Read on deshabhimani.com

Related News