'അശ്വഹൃദയം' പ്രകാശനം വ്യാഴാഴ്ചഷാര്‍ജ > സഫറുള്ള പാലപ്പെട്ടി എഡിറ്റ് ചെയ്ത 'അശ്വഹൃദയം' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം നവംബര്‍ 9 വ്യാഴാഴ്ച രാത്രി 9.30 ന് മുപ്പത്താറാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നിര്‍വ്വഹിക്കും. ലിറ്റററി ഫോറത്തില്‍ വെച്ചായിരിക്കും പ്രകാശനം സംഘടിപ്പിക്കുക. ഇഎംഎസിന്റെ ഭൗതിക നഷ്ടത്തില്‍ കടമ്മനിട്ട രാമകൃഷ്ണന്‍, പ്രഭാവര്‍മ്മ, ഏഴാച്ചേരി രാമചന്ദ്രന്‍, കുഞ്ഞപ്പ പട്ടാന്നൂര്‍, നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, കരിവെള്ളൂര്‍ മുരളി, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങി അന്‍പത്തൊന്ന് പേരുടെ സമാഹാരമാണ് 'അശ്വഹൃദയം'. സുകുമാര്‍ അഴീക്കോടിന്റെ ആശംസാവചനങ്ങളോടും, പ്രൊഫ. എം. എം. നാരായണന്‍, എ.വി.അനില്‍കുമാര്‍, എസ്. വി. ഷൈന്‍ലാല്‍ എന്നിവരുടെ പഠനങ്ങളോടും കൂടിയ ഈ പരിഷ്‌കരിച്ച പതിപ്പ് ലിപി പബ്ലിക്കേഷനസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് Read on deshabhimani.com

Related News