Top
19
Tuesday, December 2017
About UsE-Paper

പിഗ് ലെറ്റ് അനീമിയ രോഗം മാരകം

Thursday Nov 23, 2017
ഡോ. എം ഗംഗാധരന്‍ നായര്‍

പന്നിക്കുഞ്ഞുങ്ങളിലെ അയണ്‍ (ഇരുമ്പ്) കുറുവമൂലമുള്ള അനീമിയ (വിളര്‍ച്ച) രോഗമാണ് പിഗ്ലെറ്റ് അനീമിയ. മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തിലെ ഓക്സിജന്‍വാഹകരായ ഹീമോഗ്ളോബിന്റെയും മയോഗ്ളോബിന്റെയും പ്രധാന ഘടകമാണ് അയണ്‍ അഥവാ ഇരുമ്പ്. കൂടാതെ ശരീരത്തിലെ പ്രധാന പ്രോട്ടീനുകളുടെയും എന്‍സൈമുകളുടെയും നിര്‍മാണത്തിനും ഇത് അത്യാവശ്യമാണ്.

പല കാരണങ്ങളാല്‍ പന്നിക്കുഞ്ഞുങ്ങളില്‍ ഇരുമ്പിന്റെ കുറവ് വളരെയധികം കണ്ടുവരുന്നു. സാധാരണയായി 7-16 മി. ഗ്രാം ഇരുമ്പാണ് (ശരീരഭാരം അനുസരിച്ച്) പന്നിക്കുഞ്ഞുങ്ങള്‍ക്ക് ഒരുദിവസം ആവശ്യമുള്ളത്. എന്നാല്‍ തള്ളപ്പന്നിയുടെ പാലില്‍നിന്ന് വെറും ഒരു മി.ഗ്രാം ഇരുമ്പ് മാത്രമാണ് ലഭിക്കുന്നത്. മുന്‍കാലങ്ങളില്‍നിന്നു വിഭിന്നമായി പന്നിക്കുഞ്ഞുങ്ങളെ കൂട്ടിലടച്ചു വളര്‍ത്തുന്നതിനാല്‍ മണ്ണില്‍നിന്ന് ഇരുമ്പ് ലഭിക്കുന്നതിനുള്ള സാധ്യതയുമില്ല. അതേസമയം പന്നിക്കുഞ്ഞുങ്ങള്‍ക്ക് വളര്‍ച്ചാനിരക്ക് വളരെ കൂടുതലാണ്. ജനിക്കുമ്പോള്‍ ഏകദേശം 1.5 കി.ഗ്രാം ഭാരമുള്ള പന്നി വെറും 60 ദിവസംകൊണ്ട് പത്തിരട്ടിവരെ വളര്‍ച്ച നേടും. ഈ വളര്‍ച്ചാനിരക്കിന് ആനുപാതികമായി വളരെയധികം ഇരുമ്പ് ആവശ്യമാണ്.

ഇനി ശരിയായ അളവില്‍ ഇരുമ്പ് ലഭിക്കാതെവരുന്ന പന്നിക്കുട്ടികള്‍ക്ക് എന്തു സംഭവിക്കുന്നുവെന്ന് നോക്കാം. വളര്‍ച്ചാനിരക്ക് കുറയുക, വിളര്‍ച്ച എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ഇരുമ്പിന്റെ ന്യൂനത രൂക്ഷമാണെങ്കില്‍ വളര്‍ച്ചാകുറവിന് പുറമെ, ശ്വാസംകിട്ടാതെവരിക, രോഗപ്രതിരോധശേഷി കുറയുക, വയറിളക്കം മുതലായ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടാം. ചികിത്സകിട്ടാതെ പന്നിക്കുഞ്ഞുങ്ങള്‍ക്ക് മരണംവരെ സംഭരിക്കാം.

ഇരുമ്പിന്റെ അംശം കുറയുന്നതുമൂലമുള്ള ഈ അനീമിയ മുന്‍കൂട്ടി തടയുകയാണ് ഏറ്റവും ഉത്തമം. പന്നിക്കുഞ്ഞുങ്ങള്‍ ജനിച്ച് മൂന്നാമത്തേയോ, നാലാമത്തേയോ ദിവസം രണ്ട് മില്ലി ഇരുമ്പ് അടങ്ങിയ മരുന്ന് കുത്തിവയ്പ് കൊടുക്കുകയാണ് ഇതിനായി ചെയ്യാറുള്ളത്. പല അയണ്‍ സോള്‍ട്ടുകളുണ്ടെങ്കിലും 'അയണ്‍ ഡെക്സ്ട്രാന്‍' (കൃീി ഉലഃൃമി) ആണ് ഏറ്റവും ഫലപ്രദമായി കണ്ടുവരുന്നത്. ഉദാഹരണത്തിന് മരുന്നുകടകള്‍വഴി ലഭിക്കുന്ന പ്രോ അയേണ്‍ (ജൃീ കൃീി) 10 മില്ലി പായ്ക്കില്‍ ലഭ്യമാണ്. വെറ്ററിനറി ഡോക്ടറെക്കൊണ്ട് അയേണ്‍ ഇന്‍ജക്ഷന്‍ എടുപ്പിക്കാവുന്നതാണ്.