Top
24
Friday, November 2017
About UsE-Paper

കന്നുകാലികളിലെ ഞൊണ്ട് വാതം

Thursday Nov 2, 2017
ഡോ. എം ഗംഗാധരന്‍ നായര്‍



കന്നുകാലികളില്‍ ആരോഗ്യം കുറഞ്ഞവയിലും ഗര്‍ഭിണികളിലും,  കറവപ്പശുക്കളിലും കാണുന്ന അവസ്ഥയാണ് ഞൊണ്ട് വാതം. ഇത് രോഗമായി കാണാന്‍പറ്റില്ലെങ്കിലും ഒരു വൈകല്യമായി കാണാം. ഇതു സ്ഥിരമോ താല്‍ക്കാലികമോ ആകാം കര്‍ഷകരെ സംബന്ധിച്ച് ഇതൊരു തലവേദനയാണ്. പിന്നിലെ ഒരു കാലിലോ രണ്ടു കാലിലോ ഈ മുടന്തുവലിച്ചല്‍ കാണാം. തുടയിലെ മുകളിലുള്ള മുട്ടില്‍ സ്ഥിതിചെയ്യുന്ന ലിഗ്മെന്റ് സ്ഥാനംതെറ്റുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.

ലക്ഷണങ്ങള്‍:പശു കിടന്ന് എഴുന്നേക്കുമ്പോള്‍ നടക്കാന്‍ പ്രയാസം, കാല് വലിച്ച് നടക്കും, ചിലപ്പോള്‍ തെറിപ്പിച്ച് നടക്കും, ചിലപ്പോള്‍ കുറേ നടന്നുകഴിയുമ്പോള്‍ ശരിയായ അവസ്ഥയിലേക്കാകും.

പ്രതിവിധി: മുട്ടില്‍ ടിഞ്ചര്‍ അയഡിന്‍ 2.5% മി.മി ലിറ്റര്‍ കുത്തിവയ്ക്കുക.

*ഒരുപരിധിവരെ ചില പശുക്കളില്‍ ഗുണം കാണാറുണ്ട്. ഒരു വെറ്റിറിനറി ഡോക്ടര്‍ വേണം ഇതു ചെയ്യാന്‍.
* സാധാരണയായി 6-9 വയസ്സിലും, 3, 4 തവണ പ്രസവിച്ച പശുക്കളിലും 6-7 മാസം ഗര്‍ഭിണികളിലും കൂടുതല്‍ കണ്ടുവരുന്നു.
ചികിത്സ: ഫലപ്രദ ചികിത്സ ശസ്ത്രക്രിയയാണ്. സ്ഥാനം  തെറ്റിയ മുട്ടിലെ ലിഗ്മെന്റ് മുറിക്കുക എന്ന രീതിയാണ്. ചുരുങ്ങിയ ചെലവിലും, ചുരുങ്ങിയ സമയമെടുത്തും ചെയ്യാവുന്നതാണ്. കാല്‍മുട്ടിലെ ചെറിയ കുഴിയില്‍ വിരല്‍കൊണ്ട് അമര്‍ത്തിനോക്കിയാല്‍ ലിഗ്മെന്റ് സ്ഥാനംമാറിയത് അനുഭവപ്പെടും. കന്നുകാലികള്‍ കിടന്ന് എഴുന്നേറ്റുനടക്കാന്‍ തുടങ്ങുമ്പോള്‍ കാല് പുറകോട്ട് നീട്ടിവച്ച് കുറച്ചുസമയം നില്‍ക്കുകയും കുറച്ചുകഴിഞ്ഞ് കാല് മുന്നോട്ട് തെറിപ്പിച്ചുവച്ചശേഷം നടക്കുകയും ഇത് തുടരുകയും ചെയ്യുകയാണെങ്കില്‍ ശ്രദ്ധിക്കുക. ഇത് ഞൊണ്ടുവാതം ആകും. ഉടന്‍ ഡോക്ടറുടെ ഉപദേശം തേടണം.

(മൃഗസംരക്ഷണവകുപ്പ് റിട്ടയഡ് ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍)