Top
24
Friday, November 2017
About UsE-Paper

അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍

Thursday Oct 19, 2017
വെബ് ഡെസ്‌ക്‌


ഒരുകോടി മുപ്പതുലക്ഷത്തിലേറെ വരുന്ന കേരളത്തിലെ കോഴികളില്‍ 95 ശതമാനത്തിലധികവും മനുഷ്യന്റെ ശ്രദ്ധ അധികം ലഭിക്കാതെ സ്വയം രക്ഷാമാര്‍ഗം കണ്ടെത്തുകയാണ്. കൂടുകളില്‍ വളര്‍ത്തുന്നതും അല്ലാതെയും നമ്മള്‍ കണ്ടിട്ടുണ്ട്. അടുക്കളമുറ്റത്തെ കോഴിവളര്‍ത്തലില്‍ (ബാക്ക് യാര്‍ഡ് സിസ്റ്റം) എങ്ങിനെ പരിപാലിക്കണമെന്ന് പരിശോധിക്കാം.

രീതികര്‍: പകല്‍ തീറ്റയ്ക്കായി ഇവ വീട്ടുമുറ്റത്ത് കഴിയുന്ന പുല്ലും അരിയും തിന്നുന്നു. വേണ്ടുവോളം വെള്ളം കുടിക്കുന്നു. ചൂടുള്ള സമയത്ത് പൊടിമണ്ണില്‍ കുളിച്ച് ഇവ ശരീരത്തിന്റെ ചൂട് ശമിപ്പിക്കുകയും ചെയ്യാറുണ്ട്. ഏകദേശം 83 മുതല്‍ 100 വരെ മുട്ട ഈ രീതിയില്‍ വളര്‍ത്തുന്ന നാടന്‍കോഴിയില്‍നിന്ന് പ്രതീക്ഷിക്കാം.

വീടിന്റെ പരിസരങ്ങളില്‍ വളര്‍ത്താവുന്ന കോഴികളുടെ എണ്ണം പല സംഗതികളെ ആശ്രയിച്ചിരിക്കുന്നു. വീടിനുചുറ്റും ലഭ്യമായ സ്ഥലം, കൃഷിഭൂമി എന്നിവ മനസ്സിലാക്കണം. സാധാരണയായി ഒരു വീട്ടില്‍ 10 മുതല്‍ 12 വരെ കോഴികളെ വളര്‍ത്താം. സങ്കര ഇനം കോഴികളാണ് നല്ലത്.

മുട്ടയ്ക്കും ഇറച്ചിക്കും: മുട്ട ഉല്‍പ്പാദനത്തിന് വൈറ്റ് ലഗോണ്‍ ഇനത്തില്‍പ്പെട്ട കോഴികളാണ് യോജിച്ചത്. ആസ്ത്രലോവ്ഡ്, റോസ്‌ഫെലന്‍സ്‌റെഡ് എന്നിവ ഇറച്ചിക്കായും ഉപയോഗിക്കാം.

രണ്ടുമാസം പ്രായമുള്ള ഇറച്ചിക്കോഴികളെ പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കാം. വീടുകളില്‍ വളര്‍ത്തുന്നതായ ഇവയ്ക്ക് 56 മാസം ആകുമ്പോള്‍ പൂവന്‍കോഴിക്ക് 3.7 കി. ഗ്രാം ഭാരവും പിടയ്ക്ക് 2.6 കി. ഗ്രാം ഭാരവും ഉണ്ടാകും. ശ്രദ്ധിക്കണം: വീടിന്റെ മുറ്റത്ത് വളര്‍ത്തുന്ന കോഴികളെ രാത്രി  സംരക്ഷിക്കണം. മുട്ടക്കോഴിക്ക് രണ്ടര ചതുരശ്ര അടി സ്ഥലം അനുവദിക്കണം. ഇറച്ചിക്കോഴികള്‍ക്ക് ഒരു ചതുരശ്രഅടി മതിയാകും.