18 October Thursday

കതിര്‍ അവാര്‍ഡുകളുടെ പ്രഖ്യാപനവും വിതരണവും നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 6, 2018

കൊച്ചി> കേരളത്തിലെ മികച്ച കര്‍ഷകര്‍ക്കായി കൈരളി പീപ്പിള്‍ ടിവി ഏര്‍പ്പെടുത്തിയ കതിര്‍ അവാര്‍ഡുകളുടെ പ്രഖ്യാപനവും വിതരണവും ബുധനാഴ്ച  നടക്കും.

എറണാകുളം കാക്കനാട് രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസില്‍ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ കൈരളി ചെയര്‍മാന്‍ കൂടിയായ നടന്‍ മമ്മൂട്ടി അവാര്‍ഡുകള്‍ സമ്മാനിക്കും.

കൈരളി ടിവി എം ഡി ജോണ്‍ ബ്രിട്ടാസ്, സിനിമാ താരങ്ങളായ സലിംകുമാര്‍, കൃഷ്ണ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രധാന വാർത്തകൾ
Top